രാജ്യത്തെ പുതിയ കൊവിഡ് രോഗികള്‍ 40,134; ടിആര്‍പി 12.14; ആകെ മരണം 4.24 ലക്ഷം കഴിഞ്ഞു

ശ്രീനു എസ്

തിങ്കള്‍, 2 ഓഗസ്റ്റ് 2021 (11:18 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 40,134 പേര്‍ക്ക്. കൂടാതെ 36,946പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേര്‍ രോഗം മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി ഉയര്‍ന്നു. 
 
നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്. രാജ്യത്തെ ആകെ കോവിഡ് മരണം 4,24,773 ആയും ഉയര്‍ന്നിട്ടുണ്ട്. അതേസമയം രാജ്യത്തെ രോഗബാധിതരില്‍ പകുതിയും കേരളത്തിലാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍