നീന്തൽക്കുളത്തിൽ നിന്നും ഏഴ് മെഡലുകൾ: റെക്കോഡ് നേട്ടവുമായി എമ്മ

Webdunia
ഞായര്‍, 1 ഓഗസ്റ്റ് 2021 (14:39 IST)
ഒരു ഒ‌ളിമ്പിക്‌സിൽ ഏഴ് മെഡലുകൾ നേടുന്ന ആദ്യ നീന്തൽ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയയുടെ എമ്മ മക്വിയോൺ. ഞായറാഴ്‌ച്ച വനിതകളുടെ 50 മീറ്റര്‍ ഫ്രീസ്റ്റൈിലും 4x100 മീറ്റര്‍ മെഡ്‌ലെ റിലേയിലും സ്വര്‍ണം നേടിയതോടെയാണ് എമ്മയുടെ ടോക്യോയി‌ലെ മെഡൽ നേട്ടം ഏഴായത്.
 
നാലു സ്വർണവും മൂന്ന് വെങ്കലവുമാണ് ടോക്യോയിൽ എമ്മ സ്വന്തമാക്കിയത്. 50 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 4x100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയിലാണ് എമ്മ സ്വര്‍ണം നേടിയത്. 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ, 4x200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ, 4x100 മീറ്റര്‍ മെഡ്‌ലെ റിലേ എന്നിവയില്‍ വെങ്കലവും താരം നേടി.
 
ഇതോടെ ഒളിമ്പിക്‌സിൽ ഏഴു മെഡലുകള്‍ നേടിയ നീന്തല്‍ താരങ്ങളുടെ പട്ടികയില്‍ മൈക്കല്‍ ഫെല്‍പ്‌സ്, മാര്‍ക്ക് സ്പിറ്റ്‌സ്, മാറ്റ് ബിയോണ്‍ഡി എന്നിവര്‍ക്കൊപ്പം 27കാരിയായ എമ്മ മക്വിയോൺ ഇടംപി‌ടിച്ചു. ഒളിമ്പിക്‌സില്‍ ഇതോടെ അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവുമടക്കം എമ്മയ്ക്ക് ആകെ 11 മെഡലുകളായി. 

അനുബന്ധ വാര്‍ത്തകള്‍

Next Article