ജനസംഖ്യ വെറും 34,000 മാത്രം, എങ്കിലും സാൻ മരീനോയ്‌ക്കുമുണ്ട് മെഡൽ തിളക്കം

വെള്ളി, 30 ജൂലൈ 2021 (17:30 IST)
ഒളിമ്പിക്‌ ഗെയിംസിൽ മെഡൽ കരസ്ഥമാക്കുക എന്നതാണ് ഏതൊരു കായികതാരത്തെ സംബന്ധിച്ചും ഏറ്റവും പ്രധാമ്മായിട്ടുള്ളത്. 130 കോടിയ്ക്ക് മുകളിൽ ജനങ്ങളുണ്ടെങ്കിലും ഇന്ത്യയ്‌ക്ക് ഒളിംപിക് ഗെയിമുകളിൽ വിരലിലെണ്ണാവുന്ന മെഡലുകൾ മാത്രമാണ് ലഭിക്കാറുള്ളത്. എന്നാൽ വെറും 34,000 ജനങ്ങളുള്ള ഒരു യൂറോപ്യൻ രാജ്യം ഒളിമ്പിക്‌സിൽ അത്ഭുതങ്ങൾ കാണിച്ചിരിക്കുകയാണ്.
 

A historical moment!

San Marino win their first ever Olympic medal as Alessandra Perilli secures bronze in the #Shooting trap women's final.@ISSF_Shooting @nocsanmarino #SMR pic.twitter.com/4js8ycGj9h

— Olympics (@Olympics) July 29, 2021
34,000 ജനങ്ങൾ മാത്രമുള്ള യൂറോപ്യൻ രാജ്യമായ സാൻ മരീനോയ്ക്ക് വേണ്ടി വനിതാ ട്രാപ് ഷൂട്ടിങ്ങിൽ വെങ്കലം നേടിയത് അലസാന്ദ്ര പെരിലി എന്ന ഷൂട്ടിങ് താരമാണ്. സാൻ മരീനോയുടെ ആദ്യ ഒളിമ്പിക്സ് മെഡൽ നേട്ടമാണിത്. 64000 ജനങ്ങൾ മാത്രമുള്ള ബെർമുഡയുടെ റെക്കോർഡാണ് സാൻ മരീനോ തകർത്തത്. ട്രാപ്പിൽ സ്‌ലൊവാക്യയുടെ സൂസന്ന സ്റ്റഫെസിക്കോവ സ്വർണവും യുഎസിന്റെ കെയ്‌ൽ ബ്രൗണിങ് വെള്ളിയും നേടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍