അട്ടിമറികൾ വിട്ടൊഴിയാതെ ടെന്നീസ്‌കോർട്ട്, ദ്യോകോവിച്ചിന്റെ ഗോൾഡൻ സ്ലാം സ്വപ്‌നം പൊലിഞ്ഞു, സെമിയിൽ പുറത്ത്

വെള്ളി, 30 ജൂലൈ 2021 (15:57 IST)
ഒളിമ്പിക്‌സ് ടെന്നീസി‌ൽ വീണ്ടും വമ്പൻ അട്ടിമറി. ഗോൾഡൻ സ്ലാം മോഹവുമായി ടോക്യോയിലെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ദ്യോകോവിച്ച് സെമി ഫൈനലില്‍ പുറത്ത്. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്.
 
മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ലോക റാങ്കിങ്ങിൽ അഞ്ചാമതുള്ള സ്വരേവിന്റെ വിജയം. ആദ്യ സെറ്റ് 6-1ന് അനായാസം നേടിയ ദ്യോക്കോയ്ക്ക് രണ്ടും മൂന്നും സെറ്റില്‍ അടിതെറ്റി. രണ്ടാം സെറ്റ് 6-3നും മൂന്നാം സെറ്റ് 6-1നും ജര്‍മന്‍ താരം സ്വന്തമാക്കുകയായിരുന്നു. മത്സരം രണ്ടു മണിക്കൂറും മൂന്നു മിനിറ്റും നീണ്ടുനിന്നു. 
 
ഒളിമ്പിക്‌സ് ടെന്നീസ് വനിതാവിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ ആഷ്‌ലി ബാർട്ടിയും രണ്ടാം നമ്പർ താരം ജപ്പാന്റെ നവോമി ഒസാക്കയും പുറത്തായിരുന്നു. ഇതിന് പുറകെയാണ് ദ്യോകോവിച്ചിന്റെയും മടക്കം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍