Royal Challengers Bengaluru: ആര്‍സിബിയുടെ 'ചിന്നസ്വാമി ശാപം'; ഹോം ഗ്രൗണ്ട് മാറ്റാന്‍ പറ്റോ?

രേണുക വേണു

വ്യാഴം, 3 ഏപ്രില്‍ 2025 (09:21 IST)
RCB - Chinnaswamy

Royal Challengers Bengaluru: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിനു തോറ്റതോടെ ഈ സീസണിലെ ആദ്യ തോല്‍വി രുചിച്ചിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ തോറ്റത് ആര്‍സിബി ആരാധകരെ വേദനിപ്പിച്ചു. കഴിഞ്ഞ രണ്ട് കളികളിലും ആര്‍സിബിക്ക് മികച്ച വിജയം നേടാന്‍ സാധിച്ചിരുന്നു. 
 
മുന്‍ സീസണുകളിലെ പോലെ ആര്‍സിബിക്കു മേല്‍ 'ചിന്നസ്വാമി ശാപം' തുടരുകയാണ്. ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യങ്ങളൊന്നും ആര്‍സിബിക്ക് ചിന്നസ്വാമിയില്‍ നിന്ന് ലഭിക്കുന്നില്ല. ഒരുവിധം കളികളിലും ടോസ് ആണ് വിജയികളെ നിര്‍ണയിക്കുന്നത്. ടോസ് ലഭിക്കുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കുന്നതോടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്റെ തോല്‍വി ഏറെക്കുറെ ഉറപ്പാകുന്ന സാഹചര്യമാണ് ചിന്നസ്വാമിയിലേത്. മാത്രമല്ല ഹോം ഗ്രൗണ്ടില്‍ ടോസ് ഭാഗ്യവും ആര്‍സിബിയെ തുണയ്ക്കാറില്ല. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് ലഭിച്ച ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ ആര്‍സിബിയെ ആദ്യം ബാറ്റിങ്ങിനു അയക്കുകയായിരുന്നു. 
 
ഹോം ഗ്രൗണ്ടില്‍ ഇത്രയും മോശം റെക്കോര്‍ഡ് ഉള്ള ഐപിഎല്ലില്‍ ഇല്ല. 2017 മുതലുള്ള സീസണുകള്‍ പരിഗണിച്ചാല്‍ ആര്‍സിബി ചിന്നസ്വാമിയില്‍ കളിച്ചിരിക്കുന്നത് 34 തവണ. ഇതില്‍ 15 ജയം മാത്രം, 18 കളികള്‍ തോറ്റു. 44.11 മാത്രമാണ് ചിന്നസ്വാമിയിലെ ആര്‍സിബിയുടെ വിജയശതമാനം. 26 കളികളില്‍ 18 ലും ജയിച്ച് 69.23 വിജയശതമാനത്തോടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് ഹോം ഗ്രൗണ്ടില്‍ ആധിപത്യം പുലര്‍ത്തുന്ന ആദ്യ ടീം. സണ്‍റൈസേഴ്‌സ് ഹൈദരബാദ് രണ്ടാമതും മുംബൈ മൂന്നാമതും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍