സയ്യിദ് മോഡി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: തകര്‍പ്പന്‍ ജയത്തോടെ പി വി സിന്ധു ഫൈനലില്‍

Webdunia
ഞായര്‍, 29 ജനുവരി 2017 (12:05 IST)
സയ്യിദ് മോഡി രാജ്യാന്തര ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധു ഫൈനലില്‍. സെമിഫൈനലില്‍ ഇന്തോനേഷ്യയുടെ നാലാം സീഡായ ഫിത്രിയാനി ഫിത്രയാനിയെയാണ് സിന്ധു തോല്‍‌പ്പിച്ചത്. സ്‌കോര്‍: 21-11, 21-19.
 
ഫൈനലില്‍ ഇന്തോനേഷ്യയുടെ തന്നെ ഗ്രിഗോറിയ മരിസ്‌കയെയാണ് സിന്ധു നേരിടുക. വേള്‍ഡ് ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പുകലില്‍ രണ്ടു തവണ വെള്ളി മെഡല്‍ നേടിയ 17 കാരിയായ മരിസ്‌ക, ആറാം സീഡ് ഹന്ന റമാഡിനിയെയാണ് സെമിയില്‍ തോല്‍പ്പിച്ചത്.
Next Article