നദാലിന് പിന്നാലെ ഒസാക്കയും വിംബൾഡണിൽ നിന്നും പിന്മാറി

Webdunia
വെള്ളി, 18 ജൂണ്‍ 2021 (20:02 IST)
റാഫേൽ നദാലിന് പിന്നാലെ വിംബൾഡണിൽ നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് ജപ്പാനീസ് സൂപ്പർ താരം നവോമി ഒസാക്ക. മാനസികാരോഗ്യത്തിനായി കുടുംബത്തി​നും ചങ്ങാതിമാര്‍ക്കുമൊപ്പം സമയം കണ്ടെത്താനാണ്​ നടപടിയെന്നാണ്​ വിശദീകരണം. ടോക്കിയോ ഒളിമ്പിക്‌സിൽ തിരിച്ചെത്തുമെന്നും താരം വ്യക്തമാക്കി.
 
റാഫേൽ നദാലാണ് വിമ്പിൾഡണിൽ നിന്നും ആദ്യമായി പിന്മാറിയ മുൻനിര താരം. 2008ലെയും 2010ലെയും വിമ്പിൾഡൺ ചാമ്പ്യൻ കൂടിയാണ് നദാൽ. ഫ്രഞ്ച് ഓപ്പൺ സെമിയിൽ ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ടതിന് ശേഷമായിരുന്നു നദാലിന്റെ പിന്മാറ്റം.

അനുബന്ധ വാര്‍ത്തകള്‍

Next Article