നിലവിൽ 362 ജയം സ്വന്തമാക്കിയിട്ടുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. റാഫേൽ നദാൽ 285 ഗ്ലാൻസ്ലാം വിജയങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ ഒന്നാം സീഡ് താരമായ ജോക്കോവിച്ച് റാവോണിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടറിലെത്തിയത്.