ഒരിക്കലും തകരില്ലെന്ന് കരുതിയ റെക്കോർഡും തകരുന്നു? ഫെഡററുടെ നേട്ടത്തിൽ കണ്ണുവെച്ച് ജോക്കോവിച്ച്

ചൊവ്വ, 2 മാര്‍ച്ച് 2021 (19:31 IST)
എടിപി റാങ്കിംഗിൽ റോജർ ഫെഡററുടെ റെക്കോർഡിനൊപ്പമെത്തി നൊവാക് ജോകോവിച്ച്. 310 ആഴ്‌ച്ച ഒന്നാം റാങ്ക് സ്വന്തമാക്കിയ ജോക്കോവിച്ച് ഫെഡററുടെ ഐതിഹാസിക നേട്ടത്തിനൊപ്പമെത്തി.ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജേതാവായി പതിനെട്ടാം ഗ്രാന്‍സ്ലാം കിരീടം നേടിയാണ് ജോകോവിച്ച് ഒന്നാം സ്ഥാനം നിലനിർത്തിയത്.
 
അടുത്തയാഴ്‌ച്ച ജോകോവിച്ച് ഫെഡററിനെ മറികടക്കും. വ്യത്യസ്ത കാലങ്ങളിലായി അഞ്ച് തവണയാണ് ജോകോവിച്ച് ഒന്നാം റാങ്കിലെത്തിയത്. നിലവിൽ കളിക്കുന്ന താരങ്ങളിൽ കരിയര്‍ അവസാനിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കുന്ന കരുതുന്ന താരമാണ് ജൊകോവിച്ച്.ഇപ്പോള്‍ 18 കിരീടങ്ങള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 20 കിരീടങ്ങള്‍ വീതം നേടിയിട്ടുള്ള റോജര്‍ ഫെഡററും റാഫേൽ നദാലും മാത്രമാണ് ജോകോവിച്ചിന് മുന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍