യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നുവെന്ന് പിതാവ്

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 13 ജനുവരി 2025 (12:36 IST)
യുവരാജ് സിംഗ് കാന്‍സര്‍ വന്നു മരിച്ചാലും ലോകകപ്പ് നേടിയിട്ടുണ്ടായിരുന്നെങ്കില്‍ ഞാന്‍ അവനെ ഓര്‍ത്ത് അഭിമാനിക്കുമായിരുന്നു എന്ന് പിതാവ് യോഗ്‌രാജ് സിംഗ്. കൂടാതെ തന്നെപ്പോലെ ഒരു പത്തുശതമാനമെങ്കിലും പരിശ്രമിച്ചിരുന്നുവെങ്കില്‍ യുവരാജ് മികച്ച ക്രിക്കറ്ററായി മാറിയേനെയെന്നും അദ്ദേഹം പറഞ്ഞു. 2011 ലോകകപ്പ് കളിക്കുമ്പോഴാണ് യുവരാജ് സിംഗിനെ ക്യാന്‍സര്‍ ബാധിച്ചത്. 
 
ഇത് വകവയ്ക്കാതെ ഫൈനല്‍ ഉള്‍പ്പെടെ എല്ലാ മത്സരങ്ങളിലും ഇന്ത്യയ്ക്കായി അദ്ദേഹം കളിച്ചു. പിന്നീട് ക്യാന്‍സറിനെ അദ്ദേഹം അതിജീവിക്കുകയും ചെയ്തു. ഇപ്പോഴും എനിക്ക് അവനെ ഓര്‍ത്ത് അഭിമാനം മാത്രമേ ഉള്ളുവെന്നും ഇക്കാര്യം ഞാന്‍ അവനോട് പറയുകയും ചെയ്തിട്ടുണ്ടെന്നും യോഗ് രാജ് സിങ് പറഞ്ഞു. 2011 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദ സീരീസായി തെരഞ്ഞെടുക്കപ്പെട്ടത് യുവരാജ് സിംഗായിരുന്നു.
 
വിവാദ പരാമര്‍ശനങ്ങള്‍ നടത്തി വാര്‍ത്തകളില്‍ യോഗ് രാജ് സിങ് ഇടം നേടുന്നത് പതിവാണ്. ധോണിക്കെതിരെയും നിരവധി ആരോപണങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article