കാട്ടുതീ വ്യാപിച്ചതോടെ ലോസ് ആഞ്ചലസിന്റെ നിറം പിങ്കായി. കാട്ടുതീയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ പിങ്ക് പൗഡര്‍ എന്നറിയപ്പെടുന്ന ഫോസ് ചെക്ക് സൊല്യൂഷന്‍ ആകാശത്തുനിന്നും വിതറുന്നതാണ് ഇതിനു കാരണം. തീപിടുത്തത്തെ പ്രതിരോധിക്കാന്‍ വിതറുന്ന രാസവസ്തു എന്ന നിലയില്‍ ഏറെ പ്രശസ്തമാണ് പിങ്ക് പൗഡര്‍. ഇതിനോടകം ആയിരക്കണക്കിന് ഗ്യാലന്‍ സൊലൂഷന്‍ ആണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ ഇതിന്റെ നിറം അന്തരീക്ഷത്തില്‍ നിന്ന് മാറുകയുള്ളു.