ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണം 24 ആയി. കൂടാതെ 16 പേരെ കാണാതായിട്ടുമുണ്ട്. ഇതിനോടകം 13000ത്തിലധികം കെട്ടിടങ്ങള്‍ കത്തി നശിച്ചതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തമായ കാറ്റാണ് കാട്ടുതീ വ്യാപനം രൂക്ഷമാക്കുന്നത്. ഇത് തീ കൂടുതല്‍ വ്യാപിക്കുന്നതിന് കാരണമായിട്ടുണ്ട്. മണിക്കൂറില്‍ 48 കിലോമീറ്റര്‍ മുതല്‍ 113 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും എന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്. മേഖലയില്‍ ബുധനാഴ്ച വരെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഈ മാസം 7നാണ് ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നത്. ഇതുവരെയും തീ നിയന്ത്രണവിധേയമായിട്ടില്ല. 10,000 കണക്കിനാളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ അടക്കം നിരവധി കെട്ടിടങ്ങളാണ് കത്തി നശിച്ചത്. അമേരിക്കയിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടം ഉണ്ടാക്കിയ ദുരന്തമായി മാറിയിരിക്കുകയാണ് തീപിടുത്തം.