പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ ഒരു യുവതി മരണപ്പെട്ട സാഹചര്യം വൻ ചർച്ചയായതിനു പിന്നാലെ തെലുങ്കാന മാറ്റത്തിന്റെ പാതയിലാണ്. ഇനിയൊരു അപകടം തിയറ്ററുകളിൽ ഉണ്ടാവാതിരിക്കാൻ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകൾക്ക് മുന്നിൽ ബാനറുകൾ തൂക്കി.
പുലർച്ചെയുള്ള ഷോകളിൽ തിക്കും തിരക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് തിയറ്ററുകൾ സ്വീകരിച്ചത്. നിരയായി മാത്രമേ തിയറ്റർ കോമ്പൗണ്ടിലേക്ക് പ്രവേശനമുണ്ടാകൂ. കൂടാതെ ആഘോഷങ്ങളിലും നിയന്ത്രണമുണ്ട്. പടക്കം, ഹിറ്റ് സ്‌പ്രേകൾ, പോസ്റ്റർ ബോർഡുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ തിയറ്ററിൽ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി.