ലോസ് ആഞ്ചലസിലെ കാട്ടുതീയില്‍ മരണസംഖ്യ അഞ്ചായി; ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 9 ജനുവരി 2025 (14:57 IST)
ലോസ് ആഞ്ചലസിലെ തീപിടുത്തത്തില്‍ മരണസംഖ്യ അഞ്ചായി. ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചു. കാട്ടുതീ നിയന്ത്രണാതീതമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് അധികൃതര്‍ അറിയിച്ചിട്ടുള്ളത്. നിരവധി ഹോളിവുഡ് താരങ്ങളുടെ വീടുകള്‍ കത്തി നശിച്ചിട്ടുണ്ട്. ആളുകളോട് പ്രദേശത്തുനിന്ന് ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടിട്ടുണ്ട്. കഴിഞ്ഞദിവസം ലോസ് ആഞ്ചലസില്‍ കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
 
കാട്ടുതീ അണക്കാന്‍ ശ്രമിക്കുന്നതിനിടെ നിരവധി അഗ്നിരക്ഷസേനാ സംഘങ്ങള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 2.2 ലക്ഷം വീടുകളില്‍ വൈദ്യുതി നിലച്ചിട്ടുണ്ട്. 2921 ഏക്കറോളം വരുന്ന പ്രദേശത്താണ് കാട്ടു തീ പടര്‍ന്നു പിടിച്ചത്. കാട്ടുതീയുടെ ഭീഷണിയില്‍ 13,000 ഓളം കെട്ടിടങ്ങള്‍ അപകടത്തിലായിരിക്കുകയാണ്. പ്രദേശത്ത് താമസിക്കുന്ന 30000 പേരെ ഒഴിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് അഗ്നി ശമനസേനാ അംഗങ്ങള്‍ തീയണക്കാനുള്ള പരിശ്രമത്തിലാണ്.
 
കാറ്റ് ശക്തി പ്രാപിച്ച് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യത കൂടുതലാണെന്ന് ദേശീയ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പുരാതന ഗ്രീസിലെയും റോമിലെയും പ്രശസ്തമായ കലകളുടെ ശേഖരമുള്ള മ്യൂസിയമായ ഗേറ്റ് വില്ലയ്ക്ക് സമീപമാണ് തീ പടരുന്നത്. എന്നാല്‍ മ്യൂസിയത്തിലെ ശേഖരങ്ങള്‍ സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍