തൃക്കാക്കരയില്‍ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ എട്ടു പേര്‍ക്ക് കടിയേറ്റു. തിങ്കളാഴ്ച രാവിലെ എട്ടരയോടെയാണ് തൃക്കാക്കര മുനിസിപ്പല്‍ ഗ്രൗണ്ടിന് സമീപത്ത് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ തെരുവുനായ ആക്രമണം നടത്തിയത്. പിന്നീട് തെരുവ് നായയെ പോലീസ് കോര്‍ട്ടേഴ്‌സിന് സമീപം ചത്ത നിലയില്‍ കണ്ടെത്തി. നായക്ക് പേവിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്.