ബോബി ചെമ്മണ്ണൂരിന് ഇന്ന് ജാമ്യം ലഭിച്ചേക്കും. പ്രതിയുടെ പരാമര്‍ശങ്ങളില്‍ ഡബിള്‍ മീനിങ് ഇല്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കുമെന്ന് കോടതി ചോദിച്ചു. ജാമ്യ ഹര്‍ജിയിലെ ചില പരാമര്‍ശങ്ങള്‍ പരാതിക്കാരിയെ വീണ്ടും അധിക്ഷേപിക്കുന്നതാണല്ലേയെന്നും കോടതി ചോദിച്ചു. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ അപേക്ഷയില്‍ ഇന്ന് ഉച്ചയ്ക്ക് കോടതി വിധി പറയും. നിലവില്‍ ഹണി റോസിനെതിരെ നടത്തിയ ലൈംഗിക അധിക്ഷേപ പരാമര്‍ശത്തില്‍ ജയിലില്‍ കഴിയുകയാണ് പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍.
ബോബി ചെമ്മണ്ണൂരിനെതിരെ കോടതി വിമര്‍ശനം ഉന്നയിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന് വാക്കാല്‍ പറഞ്ഞു. പ്രതി സ്ഥിരമായി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്ന ആളാണെന്നും ഇയാള്‍ക്കെതിരായ പോലീസ് നടപടി സമൂഹത്തിന് പാഠമാകണമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി എന്തിനാണ് ഈ മനുഷ്യന്‍ ഇങ്ങനെയൊക്കെ കാണിക്കുന്നതൊന്നും ചോദിച്ചു.