ഗാംഗുലിയല്ല, റിക്കി പോണ്ടിംഗിന് പകരം ഡൽഹി ക്യാപ്പിറ്റൽസ് പരിശീലകനായി എത്തുന്നത് യുവരാജ് സിംഗ്?

അഭിറാം മനോഹർ

ഞായര്‍, 25 ഓഗസ്റ്റ് 2024 (18:00 IST)
ഓസീസ് താരമായിരുന്ന റിക്കി പോണ്ടിംഗ് പരിശീലകസ്ഥാനമൊഴിഞ്ഞതോടെ പുതിയ പരിശീലകനെ അന്വേഷിക്കുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. നേരത്തെ ഇന്ത്യന്‍ മുന്‍ നായകനായിരുന്ന സൗരവ് ഗാംഗുലി കോച്ചിംഗ് സ്ഥാനം ഏറ്റെടുക്കുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗിനെയാണ് ടീം പരിശീലകസ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
 
 കഴിഞ്ഞ 3 സീസണുകളിലും പ്ലേ ഓഫ് യോഗ്യത നേടുന്നതില്‍ ഡല്‍ഹി പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പരിശീലകസ്ഥാനത്ത് നിന്നും പോണ്ടിങ്ങിനെ ടീം ഒഴിവാക്കിയത്. നേരത്തെ ഗുജറാത്ത് ടൈറ്റന്‍സും യുവരാജിനായി രംഗത്തുള്ളതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗുജറാത്ത് പരിശീലകനായ ആശിഷ് നെഹ്‌റ പരിശീലകസ്ഥാനം ഒഴിയുമെന്നും ഈ സ്ഥാനം യുവരാജ് ഏറ്റെടുക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നെഹ്‌റ തന്നെ പരിശീലകനായി തുടരുമെന്ന് വ്യക്തമായതോടെയാണ് യുവരാജിനെ പരിശീലകനാക്കാനായി ഡല്‍ഹി നീക്കം തുടങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍