വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ വാട്സാപ്പിന് കേന്ദ്രസർക്കാരിന്റെ നിർദേശം

Webdunia
ബുധന്‍, 4 ജൂലൈ 2018 (19:08 IST)
വാട്സാപ്പിലൂടെ പ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾ നിയന്ത്രിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വാട്സാപ്പിന് കേന്ദ്ര സർക്കാർ നിർദേശം നൽകി. വ്യാജ സന്ദേശങ്ങൾ വലിയ അക്രമങ്ങളിലേക്ക് വഴിവെക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാരിന്റെ നടപടി.  
 
പ്രകോപനവും വിദ്വേശവും പടർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ തടയാൻ സാമൂഹ്യ മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നാണ് ഇലക്ട്രോണിക് ഐ ടി മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വാട്സാ‍പ്പിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് വർഗീയ കലാപങ്ങൾക്ക് വരെ കാരണമാകുന്നു എന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 
 
അടുത്തിടെ വാട്ട്സാപ്പിൽ പ്രചരിച്ച തെറ്റായ സന്ദേശത്തെ തുടർന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവർ എന്നാരോപിച്ച് രണ്ട് യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കോലപ്പെടുത്തിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ വാട്സാപ്പിന് നിർദേശം നൽകിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article