പൊലീസ് ചോദ്യം ചെയ്ത ദമ്പതികൾ ജീവനൊടുക്കി

ബുധന്‍, 4 ജൂലൈ 2018 (18:24 IST)
കോട്ടയം: സ്വർണം മോഷണം പോയതിനെ തുടർന്ന് പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ദമ്പതികൾ ജീവനൊടുക്കി. ചങ്ങനശേരി പൂവാത് സുനിൽകുമാറും ഭാര്യ രേഷ്മയുമാണ് ആത്മഹത്യ ചെയ്തത്. 
 
സജി കുമാർ എന്ന വ്യക്തിയുടെ സ്ഥാപനത്തിൽ നിന്നും 600 ഗ്രാം സ്വർണം മോഷണം പോയിരുന്നു ഇതിനെ തുടർന്ന് സജികുമാർ നകിയ പരാതിയിലാണ് ഈ സ്ഥാപനത്തിലെ ജോലിക്കാരനായ സുനിൽ കുമാറിനെ ചോദ്യം ചെയ്തത്. തുടർന്ന് ഇരുവരേയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍