ശബരിമല കയറും, ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണം: തൃപ്തി ദേശായി

Webdunia
ശനി, 13 ഒക്‌ടോബര്‍ 2018 (10:47 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം‌കോടതിയുടെ ഉത്തരവ് വന്നതോടെ ഉടൻ തന്നെ ശബരിമലയിൽ സന്ദർശനം നടത്തുമെന്ന് വനിത അവകാശ പ്രവർത്തക തൃപ്തി ദേശായി. ആർക്കും തടയാൻ കഴിയില്ലെന്നും തടഞ്ഞാൽ അത് കോടതി അലക്ഷ്യം ആകുമെന്നും തൃപ്തി ദേശായി അറിയിച്ചു.
 
ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവർ പറഞ്ഞു.  സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ട്. അത് നടപ്പാക്കാത്ത പക്ഷം കോടതിയലക്ഷ്യമാകും. 17ന് ശേഷം ശബരിമല സന്ദര്‍ശത്തിന് ഇവർ കേരളത്തിലെത്തും.
 
വിഷയത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നതിന് ശേഷം തനിക്ക് നേരെ വധഭീക്ഷണി വരുന്നുണ്ട്. അയ്യപ്പ സ്വാമിയെ കാണാന്‍ തനിക്ക് ആഗ്രഹമുണ്ട്. ഇത് തന്റെ മൗലിക അവകാശമാണ്. സ്ത്രീ സമത്വത്തിന് വേണ്ടിയുള്ള വിധിയാണിതെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article