ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടരുന്നു. ത്യാഗി എന്നയാളാണ് ഏറ്റവും അവസാനമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേര്‍ അറസ്‌റ്റിലായി.
ഉത്തർപ്രദേശിലെ ബിജോപുരയിൽ വെള്ളിയാഴ്‌ച വൈകിട്ടാണ് സംഭവമുണ്ടായത്. ജോലിക്ക് പോയ ത്യാഗി മോഷണം നടത്തിയെന്ന് ആരോപിച്ച് ഒരു സംഘമാളുകള്‍ ഇയാളെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തില്‍ സംഭവസ്ഥലത്തു വെച്ചുതന്നെ ത്യാഗി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ച പൊലീസ് രണ്ട് പേരെ അറസ്റ്റു ചെയ്യുകയും കണ്ടാലറിയാവുന്നവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു.
പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥ വരുത്തിയെന്ന് ആരോപിച്ച് ത്യാഗിയുടെ ബന്ധുക്കള്‍ ഛപ്ഹർ പൊലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി.