സ്റ്റേറ്റ് പൊലീസ് മോണിറ്ററിംഗ് റൂം കണ്‍ട്രോള്‍ റൂമായി മാറ്റി സുരക്ഷ നടപടികള്‍ക്ക് ഏകോപനം നൽകുകയാണ്. ജില്ലാ പൊലീസ് മേധാവികള്‍ ജില്ലാ ഭരണകൂടങ്ങളുമായി നിരന്തരമായി മന്ധപ്പെടുന്നുണ്ട്. മഴയുടെ തീവ്രത കൂടിയ മേഖലകളില്‍ രാത്രിയിലും പൊലീസ് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിയതായും ഡി ജി പി വ്യക്തമാക്കി.
എ ആര്‍ ബറ്റാലിയന്‍ പൂര്‍ണമായും സുരക്ഷാ നടപടികൾക്കായി മിന്നോട്ട് പോവുകയണ്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും കോസ്റ്റല്‍ പൊലീസും സഹകരിച്ച് പൊതുജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യങ്ങളെ നേരിടാനുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും പുതുതായി പാസിംഗ് ഔട്ട് കഴിഞ്ഞ വനിതാ കമാന്‍ഡോകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുമെന്നും ഡിജിപി പറഞ്ഞു.