ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിമുതൽ അടുത്ത 24 മണിക്കൂറിലേക്കാണ് ഈ ജാഗ്രതാ നിർദ്ദേശം.
കേരള-കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 25 മുതല്‍ 35 കി മീ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി മീ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയപ്പ് നൽകി.
മഴയ്‌ക്ക് ചെറിയൊരു ശമനം വന്നതിന് പുറമേയാണ് ശക്തമായ കാറ്റിന്റെ സാധ്യതാ മുന്നറിയിപ്പ് നൽകിയത്. അറബി കടലിന്റെ മധ്യഭാഗത്തും തെക്ക്-പടിഞ്ഞാറ് ഭാഗത്തും കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.