പരിചയപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ലൈംഗികബന്ധം, പങ്കാളിയെ വേദനിപ്പിച്ച് ആനന്ദം കണ്ടെത്താൻ ശ്രമിച്ചു; കഴുത്തിൽ കത്തി തുളച്ചുകയറി യുവതി മരിച്ചു

ശനി, 11 ഓഗസ്റ്റ് 2018 (12:33 IST)
ലൈംഗികബന്ധത്തിനിടെ കഴുത്തിൽ കത്തി തുളച്ച് കയറി യുവതി മരിച്ചു. ലണ്ടനിലാണ് ദാരുണമായ സംഭവം. സാഡിസ്റ്റ് സെക്സിനിടെയാണ് യുവതി മരിച്ചതെന്നാണ് റിപ്പോർട്ട്. സെക്സിനിടെ കഴുത്തിൽ വെച്ചിരുന്ന കത്തി അറിയാതെ കൈ തട്ടി അമർന്നപ്പോഴുണ്ടായ മുറിവിലൂടെ രക്തം വാർന്നാണ് യുവതി മരിച്ചത്.
 
21കാരിയായ ലൌറ ഹുട്സണാണ് മരിച്ചത്. സംഭവത്തിൽ 24കാരനായ ജേസൺ ജാസ്കൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ആറ് വർഷം കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഫെബ്രുവരി 27നാണ് സംഭവം നടന്നത്. 
 
പബ്ബിൽ വെച്ച് കണ്ടുമുട്ടിയ ഇവർ മണിക്കൂറുകൾക്കുള്ളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. കണ്ടുമുട്ടുമ്പോൾ ഇരുവരും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു. സെക്സിനിടെ കഴുത്തിൽ കത്തി കയറിയാണ് യുവതി മരിച്ചത്. ലഹരിയിലായിരുന്നതിനാൽ യുവതി വേദന അറിഞ്ഞിരുന്നില്ല. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍