കൂട്ടക്കൊലയ്‌ക്ക് പിന്നാലെ കന്യകാത്വ പരിശോധനയും, കന്യകാ പൂജ നടന്നോയെന്ന് സംശയം; മൃതദേഹങ്ങള്‍ അപമാനിക്കപ്പെട്ടത് ഈ സമയത്ത്!

വെള്ളി, 10 ഓഗസ്റ്റ് 2018 (14:20 IST)
തൊടുപുഴ കമ്പകക്കാനത്തെ ഒരു കുടുംബത്തെ മുഴുവന്‍ കൂട്ടക്കൊല ചെയ്‌തതിന് ശേഷം പ്രതികള്‍ മൃതദേഹങ്ങളെ അപമാനിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ കേസിലെ ഒന്നാംപ്രതി അനീഷ് കൊല്ലപ്പെട്ട കൃഷ്‌ണന്റെ മകള്‍ ആര്‍ഷയെ ഉപയോഗിച്ച് കന്യകാ പൂജ നടത്താന്‍ ശ്രമിച്ചതായുള്ള സൂചനകളും ഉയരുന്നു.

കൊലനടത്തിയ ശേഷം ശരീരത്തിലെ ചൂട് മാറുംമുമ്പേ കൃഷ്‌ണന്റെ ഭാര്യ സൂശിലയുടെയും മകള്‍ ആർഷയുടെയും മൃതദേഹങ്ങള്‍ പ്രതികളായ അനീഷും ബിനീഷും അപമാനിച്ചിരുന്നു. ലിബീഷും ഇത്തരത്തില്‍ പെരുമാറിയെന്നും അനീഷ് പൊലീസിനോട് പറഞ്ഞു. ഇതിനു മുമ്പായിട്ടാണ് പ്രതികള്‍ ആര്‍ഷ കന്യകയാണോ എന്ന് പരിശോധിച്ചത്.

അനീഷിന്റെ നിര്‍ദേശ പ്രകാരം ബിനീഷാണ് ആര്‍ഷയുടെ ശരീരത്തില്‍ പരിശോധന നടത്തിയത്. ഈ സമയം അനീഷ് സുശീലയുടെ മൃതദേഹത്തെ അപമാനിച്ചു. കന്യകാത്വ പരിശോധനയ്‌ക്കിടെ ലിബീഷ് ആര്‍ഷയെ ലൈംഗികമായി ഉപയോഗിച്ചു.

കൊല നടത്തിയ ശേഷം സംഭസ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കാതെ പ്രതികള്‍ മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ചതായി പൊലീസിന് വ്യക്തമായി. ആഭിചാരക്രീയകള്‍ ചെയ്യുന്ന അനീഷ് ഈ സമയം കന്യകളെ വെച്ചുള്ള പൂജ നടത്തിയോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു.

അനീഷുമായി അടുപ്പത്തിലായിരുന്ന സമയത്ത് പൂജയ്ക്കായി
കന്യകയായ യുവതികളെ കിട്ടുമോ എന്ന് കൃഷ്‌ണന്‍ അനീഷിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ഇരുവരും ചേര്‍ന്ന് മുമ്പും ഇത്തരം പൂജകള്‍ നടത്തിയിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍