കൊല്‍ക്കത്തയില്‍ വന്‍ തീപിടുത്തം: പോലീസുകാരുള്‍പ്പെടെ ഒന്‍പതുപേര്‍ മരിച്ചു

ശ്രീനു എസ്
ചൊവ്വ, 9 മാര്‍ച്ച് 2021 (07:49 IST)
കൊല്‍ക്കത്തയിലെ ബഹുനിലക്കെട്ടിടത്തിലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഒന്‍പതുപേര്‍ മരിച്ചു. കൊല്‍ക്കത്ത സ്ട്രാന്‍ഡ് റോഡിലെ കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. സംഭവത്തില്‍ നാലു അഗ്നിശമന ഉദ്യോഗസ്ഥരും രണ്ടു പോലീസുകരും മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് 10ലക്ഷം രൂപ ധനസഹായം ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 
മരണപ്പെട്ടവരില്‍ അഞ്ചുപേരുടെ മൃതദേഹം കെട്ടിടത്തിലെ ലിഫ്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article