അമിത് ഷാ വർഗീയതയുടെ ആൾരൂപം, ഇവിടെ വന്ന് വിരട്ടലൊന്നും വേണ്ട: രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി

തിങ്കള്‍, 8 മാര്‍ച്ച് 2021 (19:23 IST)
കേന്ദ്രമന്ത്രി അമിത് ഷായുടെ ആരോപണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് അമിത് ഷാ നീതിബോധം പഠിപ്പിക്കേണ്ടതില്ല.ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ചല്ല സംസാരവും പ്രവർത്തിയും എങ്കിൽ തങ്ങൾക്കും പറയേണ്ടി വരും. നാടിനെ അപമാനിക്കുന്ന പ്രവർത്തനമാണ് അമിത് ഷാ കേരളത്തിൽ നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സ്ഥാനത്തുള്ളവർ സംസാരിക്കേണ്ട തരത്തിലല്ല അമിത് ഷാ സംസാരിക്കുന്നത്. വർഗ്ഗീയതയുടെ ആൾരൂപമാണ് അമിത് ഷാ എന്ന് രാജ്യത്തുള്ളവർക്ക് അറിയാത്തതല്ല. 2002ൽ ഗുജറാത്തിൽ നടന്നത് വർഗീയ കലാപമല്ല. വംശഹത്യയായിരുന്നു. 2002 കാലത്തെ സ്വഭാവത്തിൽ നിന്നും അമിത് ഷാ മാറിയിട്ടില്ല എന്നാണ് ഇന്നലത്തെ പ്രസംഗത്തിൽ മനസിലായതെന്നും പിണറായി വിജയൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍