കേരളത്തിന്റെ പ്രതീകം എന്നപദവിയില്‍ നിന്ന് ഇ ശ്രീധരനെ മാറ്റി. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കെഎസ് ചിത്രയും ഇ ശ്രീധരനും ആണ് കേരളത്തിന്റെ പ്രതീകമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നത്. ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.