നേരത്തെ നന്ദിഗ്രാമിന് പുറമെ ഭവാനിപുരിലും മമത മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. അതേസമയം സുവേന്ദു അധികാരി തന്നെയായിരിക്കും ഇവിടെ മമതയുടെ എതിരാളി. മാർച്ച് പത്തിന് നാമനിർദേശപത്രിക സമർപ്പിക്കുമെന്ന് മമത അറിയിച്ചു. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും നേരത്തെ സുവേന്ദു വെല്ലുവിളിച്ചിരുന്നു.