അഞ്ചു രൂപയ്ക്ക് ഊൺ,തെരെഞ്ഞെടുപ്പിന് മുൻപെ ജനകീയ നടപടിയുമായി മമത ബാനർജി

തിങ്കള്‍, 15 ഫെബ്രുവരി 2021 (20:15 IST)
ബംഗാൾ തിരെഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ജനകീയ ഇടപെടൽ ശക്തമാക്കി മമത ബാനർജി. ഇന്ന് മുതൽ ഒരു പ്ലേറ്റ് ചോറ്,പരിപ്പ് കറി,പച്ചക്കറി,മുട്ടക്കറി എന്നിവയടങ്ങിയ ഭക്ഷണത്തിന് അഞ്ചു രൂപ മാത്രമാണ് ബംഗാളിൽ ചിലവാകുക. മാ എന്ന പേരിലാണ് മമതാ സർക്കാരിന്റെ പുതിയ ഭക്ഷണപദ്ധതി.
 
സ്വയം സഹയ സംഘങ്ങൾ മുഖേനയാണ് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും. പ്ലേറ്റൊന്നിന് 15 രൂപ വീതം സർക്കാർ സബ്‌സിഡി നൽകും, സംസ്ഥാനമൊട്ടാകെ ഇത്തരത്തിൽ മാ കിച്ചണുകൾ വ്യാപിപിക്കുമെന്നും മമത അറിയിച്ചു.
 
നേരത്തെ തമിഴ്‌നാട്ടിൽ ജയലളിത മുഖ്യമന്ത്രിയായിരിക്കെ അമ്മ ഊൺവഗം എന്ന പേരിൽ ഇത്തരത്തിൽ ഭക്ഷണശാലകൾ ആരംഭിച്ചിരുന്നു. ഈ മാതൃക പിന്നീട് ഒഡീഷ,കർണാടക,ആന്ധ്ര,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളും പിന്തുടർന്നിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍