എല്‍ ഡി എഫ് 82 സീറ്റ് നേടുമെന്ന് ടൈംസ് നൌ സര്‍വെ, യു ഡി എഫ് 56 സീറ്റില്‍ ഒതുങ്ങും

സുബിന്‍ ജോഷി

തിങ്കള്‍, 8 മാര്‍ച്ച് 2021 (21:16 IST)
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് മുന്നേറ്റം നടത്തി വീണ്ടും അധികാരത്തിലെത്താന്‍ സാധ്യതയെന്ന് ടൈംസ് നൌ - സീ വോട്ടര്‍ സര്‍വെ. 82 സീറ്റുകളില്‍ എല്‍ ഡി എഫ് വിജയിച്ചേക്കുമെന്നാണ് സര്‍വെ ഫലം. യു ഡി എഫ് 56 സീറ്റുകളില്‍ ഒതുങ്ങുമെന്നും സര്‍വെ പറയുന്നു.
 
ബി ജെ പിക്ക് ഒരു സീറ്റ് മാത്രം ലഭിക്കാനാണ് സാധ്യതയെന്നും സര്‍വെ ഫലം പറയുന്നു. ഇടതുമുന്നണിക്ക് 78 മുതല്‍ 86 സീറ്റുകള്‍ വരെ നേടാനായേക്കും. യു ഡി എഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ കിട്ടാം. 
 
മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവര്‍ത്തനത്തില്‍ 42.34 ശതമാനം പേര്‍ സംതൃപ്‌തി രേഖപ്പെടുത്തി. എല്‍ ഡി എഫ് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ 36.36 ശതമാനം പേര്‍ അതീവ സംതൃപ്തിയും 39.66 ശതമാനം പേര്‍ സംതൃപ്തിയും രേഖപ്പെടുത്തി.
 
അടുത്ത മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ പിണറായി വിജയന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍