കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2020 (12:19 IST)
ചെന്നൈ: പി ചിദംബരത്തിന്റെ മകനും എംപിയുമായ കാർത്തി ചിദംബരത്തിന് കൊവിഡ് സ്ഥിരീകരിച്ചു. കാർത്തി ചിദംബരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്.
 
കൊവിഡ് പരിശോധനാഫലം പോസിറ്റീവാണെന്നും ചെറിയ ലക്ഷണങ്ങൾ മാത്രമാണുള്ളതെന്നും കാർത്തി ചിദംബരം ട്വിറ്ററിൽ കുറിച്ചു.വീട്ടിൽ ഇപ്പോൾ നിരീക്ഷണത്തിലാണുള്ളതെന്നും തന്നോട് സമ്പർക്കം പുലർത്തിയവർ ആരോഗ്യമാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്നും കാർത്തി ചിദംബരം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article