ഒറ്റ ദിവസം 52,972 പേർക്ക് രോഗബാധ, 771 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 18 ലക്ഷം കടന്നു

തിങ്കള്‍, 3 ഓഗസ്റ്റ് 2020 (10:12 IST)
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 52,972 പേർക്ക്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 18 ലക്ഷം കടന്നു. 18,03,696 പേർക്കാണ് രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 771 പേർ മരിച്ചു ഇതോടെ രാജ്യത്ത് മരണസംഖ്യ 38,135 ആയി. 
 
5,79,357 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 11,86,203 പേർ രാജ്യത്ത് കൊവിഡിൽനിന്നും രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം 4,41,228 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,51,738 പേർക്കാണ് തമിഴ്നാട്ടിൽ രോഗം സ്ഥിരീകരിച്ചത്. ആന്ധ്രപ്രദേശിൽ 1,58,764, പേർക്കും രാജ്യ തലസ്ഥാനമായ ഡൽഹിയിൽ 1,37,677 പേർക്കും രോഗബാധ സ്ഥിരീകരിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍