ശ്രീലങ്കന്‍ യാത്രയെ പറ്റി ചോദിച്ചാണ് രാഹുല്‍ മെസേജ് അയച്ചത്.രാഹുലിന് ചാറ്റ് നിര്‍ത്താന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. മറുപടി തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ചാറ്റ് അവസാനിപ്പിച്ചു. എന്നാല്‍ മറ്റ് സ്ഥലങ്ങളില്‍ ഞാന്‍ അയാളുടെ പിന്നാലെ പോകുന്ന സ്ത്രീയായി പ്രൊജക്ട് ചെയ്ത് സംസാരിച്ചു. ഈ വിവരം രാഹുലിന് ഒപ്പമുള്ളവര്‍ തന്നെയാണ് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഇരകളായ നിരവധി സ്ത്രീകളെ പറ്റി എനിക്കറിയാം. വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ പരാതി നല്‍കും.
വേറെ ആരുമായും തനിക്ക് ബന്ധമില്ലെന്നും എന്റെ സ്‌നേഹം നിനക്ക് മാത്രമാണെന്നുമാണ് രാഹുല്‍ സമീപിച്ചിട്ടുള്ള എല്ലാ സ്ത്രീകളോടും പറയുന്നതെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്റെ സുഹൃത്തുക്കള്‍ക്ക് തന്നെ അനുഭവമുണ്ട്. ഈ പറയുന്ന വൃത്തിക്കേടിലേക്ക് ഒരു സ്ത്രീ കൂടി പെടരുതെന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ഷാഫി പറമ്പില്‍ എം പിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്നത്. രാഹുലിനെതിരെ പലരും ഷാഫിക്ക് പരാതി നല്‍കിയിട്ടും യാതൊരുവിധ നടപടികളും സ്വീകരിക്കാന്‍ ഷാഫി തയ്യാറായിട്ടില്ല. ഞാന്‍ നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ല. രാഹുല്‍ വേണമെങ്കില്‍ എനിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കട്ടെ. ഹണി ഭാസ്‌കരന്‍ പറഞ്ഞു.