രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു

Webdunia
ബുധന്‍, 9 ജൂണ്‍ 2021 (14:20 IST)
മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുമായുടെ വിശ്വസ്‌തനുമായിരുന്ന ജിതിൻ പ്രസാദ ബിജെപിയിൽ ചേ‌ർന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലാണ് ജിതിന്‍ പ്രസാദ പാർട്ടി അംഗത്വം സ്വീകരിച്ചത്. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്ക് ശേഷം കോൺഗ്രസ് വിടുന്ന ശക്തനായ നേതാവാണ് ജിതിൻ പ്രസാദ.
 
അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനേറ്റ കനത്ത പ്രഹരമായാണ് ജിതിൻ പ്രസാദയുടെ പാർട്ടി മാറ്റത്തെ വിലയിരുത്തുന്നത്. 2019ല്‍ ജിതിന്‍ പ്രസാദ പാര്‍ട്ടി വിടുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിച്ചിരുന്നു. നേരത്തെ കോൺഗ്രസിൽ അടിമുടി മാ‌റ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് ജിതിൻ പ്രസാദ അടക്കമുള്ളവർ സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
 
 അതേസമയം കോൺഗ്രസിൽ തുടരുന്നതിൽ അർത്ഥമില്ലെന്നും പാർട്ടിക്ക് ജനങ്ങളെ സംരക്ഷിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി വിടുന്നതെന്നും ജിതിൻ പ്രസാദ മാധ്യമ‌ങ്ങളോട് പറഞ്ഞു. കോൺഗ്രസിൽ മതിയായ പരിഗണന ലഭിക്കാത്തതിൽ നേരത്തെ ജിതിൻ പ്രസാദ പരസ്യമായി അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article