ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിര സാന്നിധ്യമായ ബിജെപി നേതാവിന് തൃശൂരില്‍ നിന്ന് അടി; സംഘം ചേര്‍ന്ന് മര്‍ദിച്ചത് ബിജെപി പ്രവര്‍ത്തകര്‍ തന്നെ

തിങ്കള്‍, 7 ജൂണ്‍ 2021 (07:57 IST)
ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിര സാന്നിധ്യമായ ബിജെപി നേതാവിന് തൃശൂരില്‍ മര്‍ദനം. സംസ്ഥാനത്തെ തന്നെ പ്രമുഖ നേതാവാണ് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനത്തിന് ഇരയായത്. പാലക്കാട് സ്വദേശിയാണ് ഈ നേതാവ്. 
 
വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. പാലക്കാട് സ്വദേശിയാണെങ്കിലും ഇയാള്‍ താമസിക്കുന്ന തൃശ്ശൂരിലെ വെസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ വീട്ടിലെത്തിയാണ് പ്രവര്‍ത്തകര്‍ ബിജെപി സംസ്ഥാന നേതാവിനെ മര്‍ദിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പാലക്കാട് നിന്നുള്ള നേതാവ് തൃശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ജില്ലയിലെ പ്രവര്‍ത്തകര്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. 
 
മര്‍ദനത്തില്‍ നിന്നു രക്ഷപ്പെടാനായി ഈ നേതാവ് വീട്ടിലേക്ക് ഓടിക്കയറി വാതില്‍ അടയ്ക്കാന്‍ ശ്രമിച്ചു. ഈ സമയത്ത് മര്‍ദിച്ച സംഘത്തിലെ ബിജെപി പ്രവര്‍ത്തകന്റെ വിരല്‍ വാതിലിനു ഇടയില്‍പ്പെട്ട് പരുക്കേറ്റു. ഇരുകൂട്ടര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുത്തില്ല. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍