ഒറ്റപ്പെടുത്താതെ ഒപ്പം നില്‍ക്കണം, വളഞ്ഞിട്ടാക്രമിക്കുന്നു; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ നാടകീയ രംഗങ്ങള്‍

ഞായര്‍, 6 ജൂണ്‍ 2021 (16:08 IST)
എതിരാളികള്‍ തന്നെ വളഞ്ഞിട്ടാക്രമിക്കുകയാണെന്നും ഒന്നിച്ചുപ്രതിരോധിക്കണമെന്നും കെ.സുരേന്ദ്രന്‍ ഇന്നത്തെ ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. കുഴല്‍പ്പണക്കേസ് വിവാദത്തില്‍ പാര്‍ട്ടിയില്‍ നിന്ന് തനിക്ക് വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞതായാണ് സൂചന. തന്നെ വളഞ്ഞിട്ടാക്രമിക്കുന്നതിലൂടെ പാര്‍ട്ടിയെയാണ് എതിരാളികള്‍ ലക്ഷ്യമിടുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ സുരേന്ദ്രനെതിരെ പടയൊരുക്കം നടക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റി യോഗം ചേര്‍ന്നത്. വിവാദമുണ്ടായ സമയത്ത് പാര്‍ട്ടിയില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്നാണ് സുരേന്ദ്രന്റെ പരാതി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍