പിന്മാറാൻ രണ്ടര ലക്ഷം നൽകിയെന്ന സുന്ദരയുടെ വെളിപ്പെടുത്തൽ: സുരേന്ദ്രനെതിരെ കേസ്

ഞായര്‍, 6 ജൂണ്‍ 2021 (14:04 IST)
നിയമസഭാ തിരെഞ്ഞെടുപ്പ് മത്സരത്തിൽ നിന്നും പിന്മാറാൻ പണം കിട്ടിയെന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്‌തു. മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർഥിയായി മത്സരിക്കുന്നതിന് സമർപ്പിച്ച പത്രിക പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രന്‍ പണം നല്‍കി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തല്‍.
 
171-ഇ, 171-ബി എന്നീ വകുപ്പുകള്‍ പ്രകാരമാണ്  കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സുന്ദരയ്യയുടെ വെളിപ്പെടുത്തലിന് പിന്നാലെ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനാണ് കാസർകോട് പോലീസിൽ പരാതി നൽകിയത്. മഞ്ചേശ്വരത്തെ പ്രാദേശിക ബിജെപി പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍