നിലവില്‍ ഇന്ത്യ-ചൈന ബന്ധം സങ്കീര്‍ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 മാര്‍ച്ച് 2023 (09:11 IST)
നിലവില്‍ ഇന്ത്യ-ചൈന ബന്ധം സങ്കീര്‍ണമായ അവസ്ഥയിലാണെന്ന് വിദേശകാര്യമന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 350 പേജുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് സ്ഥിതി ശാന്തമാക്കാന്‍ നടപടി സ്വീകരിക്കാന്‍ ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കുന്നത്. 2020 മുതല്‍ അതിര്‍ത്തിയില്‍ ചൈനയുണ്ടാക്കുന്ന കടന്നുകയറ്റങ്ങള്‍ ഇരു രാജ്യങ്ങളുടെയും ബന്ധത്തില്‍ വലിയ വിള്ളലുകള്‍ ഉണ്ടാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അതേസമയം ചൈനയില്‍ നിന്നുള്ള പ്രകോപനങ്ങളെ ഇന്ത്യന്‍ സൈന്യം തക്ക മറുപടി നല്‍കി പ്രതിരോധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article