ബ്രഹ്മപുരത്തെ തീ അണഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മഴയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 14 മാര്‍ച്ച് 2023 (09:07 IST)
ബ്രഹ്മപുരത്തെ തീ അണഞ്ഞതിനു ശേഷമുള്ള ആദ്യത്തെ മഴയെ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ഡയോക്‌സിന്‍ പോലുള്ള വിഷ വസ്തുക്കള്‍ അന്തരീക്ഷത്തില്‍ കൂടുതലാണ്. വിഷവാതകങ്ങളുടെ അളവ് കഴിഞ്ഞാഴ്ചയും വളരെ കൂടുതലായിരുന്നു. അതേസമയം വായുവിന്റെ ഗുണനിലവാരം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ചീഫ് വ്യക്തമാക്കി. ഇത്തരം വിഷവാതകങ്ങള്‍ ഹോര്‍മോണ്‍ വ്യതിയാനം ഉണ്ടാക്കുകയും പ്രത്യുല്‍പാദനശേഷി ഇല്ലാതാക്കുകയും ചെയ്യും. രണ്ടുവര്‍ഷം മുമ്പ് തന്നെ കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഡയോക്‌സിന്റെ അളവ് കൂടിയ നിലയില്‍ ആണെന്ന് കണ്ടെത്തിയിരുന്നു.
 
മഴ പെയ്യുമ്പോള്‍ ഡയോക്‌സിന്‍ അടക്കമുള്ള വിഷ വസ്തുക്കള്‍ മഴവെള്ളത്തില്‍ കൂടി കുടിവെള്ള സ്രോതസ്സുകളില്‍ എത്താന്‍ സാധ്യതയുണ്ട്. അതേസമയം ബ്രഹ്മപുരത്ത് ഇനിയും തീ പിടിക്കാന്‍ സാധ്യതയുണ്ടെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article