പോക്സോ കേസിൽ 40 കാരൻ അറസ്റ്റിലായി

എ കെ ജെ അയ്യര്‍

തിങ്കള്‍, 13 മാര്‍ച്ച് 2023 (18:24 IST)
കണ്ണൂർ : പോക്സോ കേസിൽ നാല്പതുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുണ്ടറ പടപ്പക്കര സ്വദേശി വിനീത വിലാസത്തിൽ വിപിൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

സ്‌കൂളിൽ നടന്ന കൗൺസിലിംഗിൽ എട്ടു വയസുകാരി പ്രതി തന്നെ പീഡിപ്പിച്ച വിവരം വെളിപ്പെടുത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിലും തുടർന്ന് പോലീസിലും വിവരം അറിയിക്കുകയായിരുന്നു. മയ്യിൽ പോലീസ് ഇൻസ്‌പെക്ടർ ടി.പി.സുമേഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍