പ്രകൃതിവിരുദ്ധ പീഡനം : 51 കാരന് പത്ത് വർഷത്തെ കഠിനതടവ്

ബുധന്‍, 1 മാര്‍ച്ച് 2023 (20:30 IST)
മലപ്പുറം: പതിനൊന്നു വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ അമ്പത്തൊന്നുകാരന് കോടതി പത്ത് വർഷത്തെ കഠിനതറ്റവും പതിനായിരം രൂപ പിഴയും വിധിച്ചു. നിലമ്പൂർ മൂത്തേടം കാരപ്പുറം കൽക്കുളം കടമ്പോടൻ യൂസുഫിനെയാണ് കോടതി ശിക്ഷിച്ചത്.
 
2019 മാർച്ച് പത്തൊമ്പതിനാണ് കേസിനാസ്പദമായ സംഭവം. പോക്സോ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ.പി.ജോയ് ആണ് ശിക്ഷ വിധിച്ചത്. പിഴ തുക കുട്ടിക്ക് നൽകണം. എടക്കര പോലീസ് എസ്.ഐ രതീഷ്, ഇൻസ്‌പെക്ടർ ദീപ്കുമാർ എന്നിവരാണ് കേസ് രജിസ്റ്റർ ചെയ്തു തുടർ അന്വേഷണം നടത്തിയത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍