സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പ്യൂൺ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

വ്യാഴം, 23 ഫെബ്രുവരി 2023 (10:19 IST)
തിരുവനന്തപുരം: ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സ്‌കൂൾ പ്യൂണിനെ പോലീസ് അറസ്റ്റ് ചെയ്തു. കണിയാപുരം ഷമീർ മൻസിലിൽ മുഹമ്മദ് ഷമീർ എന്ന 50 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

മംഗലാപുരം പോലീസ് പോക്സോ വകുപ്പ് ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാൾ പതിനേഴാം തീയതി സ്‌കൂളിൽ വച്ചാണ് പീഡിപ്പിച്ചത്. കുട്ടി അധ്യാപികയെ വിവരം അറിയിക്കുകയും തുടർന്ന് അധികൃതർ പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

ഷമീറിനെ അന്ന് തന്നെ സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്തിരുന്നു. ഇയാൾ സി.പി.എം കണിയാപുരം കല്ലിങ്കര വലിയവീട് ബ്രാഞ്ച് സെക്രട്ടറിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍