വിവാഹവാഗ്ദാനം നൽകി പീഡനം : യുവാവ് അറസ്റ്റിൽ

ഞായര്‍, 19 ഫെബ്രുവരി 2023 (12:54 IST)
ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് കുമാരം കരുവാറ്റ ചിത്തിര വീട്ടിൽ അനന്തു എന്ന ആനന്ദ കൃഷ്ണനെ (22) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 
പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതോടെ അനന്തു ഒളിവിൽ പോയി. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ ചെറുതനയിലെ വീട്ടിൽ നിന്ന് പോലീസ് പിടികൂടിയത്.
 
ചേർത്തല എസ്.എച്ച്.ഒ വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍