പോക്സോ കേസ് പ്രതി കോടതിയിൽ ആത്മഹത്യക്ക് ശ്രമിച്ചു ആശുപത്രിയിലായി

എ കെ ജെ അയ്യര്‍

വെള്ളി, 16 ഡിസം‌ബര്‍ 2022 (19:30 IST)
ആലപ്പുഴ: പോക്സോ കേസ് പ്രതി കോടതിയിൽ വച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരുക്കേറ്റു ആശുപത്രിയിലായി. ഏഴു വയസുള്ള ബാലികയെ ഉപദ്രവിച്ച കേസിലെ പ്രതിയായ കണ്ടല്ലൂർ ദ്വാരക ദേവരാജൻ എന്ന 72 കാരനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലായിരുന്നു സംഭവം. ജഡ്ജി എസ് .സജികുമാർ കേസിൽ പ്രതി കുറ്റക്കാരനാണെന്നു വിധി പറഞ്ഞ ശേഷം, ശിക്ഷ പറയാൻ അടുത്ത ദിവസത്തേക്ക് മാറ്റി വച്ച് കോടതി പിരിഞ്ഞു.

തുടർന്ന് ഇയാളെ ജയിലിലേക്ക് കൊണ്ടുപോകാനായി കോടതിയിൽ കാത്തു നിൽക്കുമ്പോഴാണ് വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തി എടുത്തു കഴുത്തിൽ കുത്തി മുറിവേല്പിച്ചത്. ഉടൻ തന്നെ ഇയാളെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ പത്ത് കുത്തിക്കെട്ടുണ്ട്. പ്രതി ഇപ്പോൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍