പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി: സിഐക്കെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 15 ഡിസം‌ബര്‍ 2022 (12:47 IST)
പോക്‌സോ കേസ് പ്രതിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി എന്ന പരാതിയില്‍ സിഐക്കെതിരെ കേസ്. അയിരൂര്‍ എസ് എച്ച് ഓ ആയിരുന്ന ജയ്‌സനിലിനെതിയാണ് കേസ്. നിലവില്‍ ഇയാള്‍ സസ്‌പെന്‍ഷനിലാണ്. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് കോട്ടേഴ്‌സില്‍ വച്ച് പീഡിപ്പിച്ചു എന്നും പിന്നാലെ അറസ്റ്റ് ചെയ്തു എന്നുമാണ് പരാതി. പീഡനം പുറത്തു വരാതിരിക്കാന്‍ ആണ് പോക്‌സോ കേസില്‍ മൂന്നു ദിവസത്തിനുള്ളില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.
 
എന്നാല്‍ പ്രതി ബന്ധുക്കളോട് വിവരമറിയിച്ചതോടെ സംഭവം പുറത്തുവരികയായിരുന്നു. സംഭവത്തിന് പിന്നലെ കോടതി പ്രതിക്ക് തിങ്കളാഴ്ച ജാമ്യം അനുവദിച്ചു. മുമ്പും കൈക്കൂലി കേസില്‍ പോലീസുകാരന്‍ സസ്‌പെന്‍ഷനില്‍ ആയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍