പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (08:17 IST)
പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂരിലാണ് സംഭവം. പൈങ്ങോട്ടുപുറം സ്വദേശി ഇര്‍ഷാദുല്‍ ഹാരിസ് എന്ന 34കാരനെയാണ് മര്‍ദ്ദിച്ചത്. ഇയാളുടെ വീട്ടില്‍ കയറി മര്‍ദ്ദിച്ച ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു. 
 
പെണ്‍കുട്ടിയുടെ നാലുബന്ധുക്കള്‍ ചേര്‍ന്നാണ് തട്ടിക്കൊണ്ടുപോയത്. പൊലീസ് എത്തിയാണ് യുവാവിനെ മോചിപ്പിച്ചത്. യുവാവിനെതിരെ പോക്‌സോ കേസ് ചുമത്തി. തട്ടിക്കൊണ്ടുപോയവര്‍ക്കെതിരെയും കേസെടുത്തു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍