പീഡന കേസ് പ്രതിക്ക് 20 വർഷം കഠിനതടവ്
കൊടുങ്ങല്ലൂർ: പീഡന കേസ് പ്രതിക്ക് കോടതി 20 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി ഇടവിലങ്ങ് കുന്നത്ത് സുമേഷ് എന്ന 41 കാരനെയാണ് കോടതി ശിക്ഷിച്ചത്.
2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറായിരുന്ന പി.കെ.പത്മരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സെഷൻസ് സ്‌പെഷൽ പോക്സോ കോടതി ജഡ്ജി കെ.പി.പ്രദീപാണ് ശിക്ഷ വിധിച്ചത്.