പീഡനക്കേസിലെ പ്രതിക്ക് മൂന്നു വർഷം തടവും പിഴയും

വെള്ളി, 25 നവം‌ബര്‍ 2022 (15:46 IST)
ആറ്റിങ്ങൽ : പരിചയമുള്ള സ്ത്രീയെ വീട്ടിൽ കൊണ്ടാക്കാം എന്നുപറഞ്ഞു ഓട്ടോറിക്ഷയിൽ കയറ്റി വീട്ടിനടുത്തെത്തിച്ചു പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ കോടതി മൂന്നു വർഷത്തെ തടവിനും പതിനായിരം രൂപാ പിഴയും വിധിച്ചു. തേക്കിൻകാട് സ്വദേശി രാജേഷിനെയാണ് ആറ്റിങ്ങൽ അതിവേഗ പ്രത്യേക പോക്സോ കോടതി ജഡ്ജി ടി.പി.പ്രഭാഷ് ലാൽ ശിക്ഷിച്ചത്.  
 
2014 നവംബറിലാണ് സംഭവത്തിൽ ആറ്റിങ്ങൽ പോലീസ് സബ് ഇൻസ്‌പെക്ടർ കെ.ആർ.ബിജു കേസ് രജിസ്റ്റർ ചെയ്തത്. വീട്ടിൽ നിന്ന് പുറത്തു പോയി മടങ്ങിവരവെയാണ് പരിചയക്കാരനായ ഓട്ടോറിക്ഷാ സ്ത്രീയെ വീട്ടിലെത്തിക്കാം എന്ന് പറഞ്ഞു ഉപദ്രവിച്ചത്. പ്രതിയുടെ അതിക്രമത്തിൽ പരുക്കേറ്റ സ്ത്രീയെ മകനും മറ്റൊരാളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു.
 
പിഴ തുക കെട്ടിവച്ചില്ലെങ്കിൽ മൂന്നു മാസം അധിക തടവും അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മുഹ്സിൻ ഹാജരായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍