എറണാകുളം: പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഏലൂർ ഉദ്യോഗമണ്ഡൽ സ്വദേശി കാളിമുത്തു മുരുകൻ എന്ന ഹരീഷ് (24), ഉദ്യോഗമണ്ഡൽ സ്വദേശി മഹീന്ദ്ര സുബ്രഹ്മണ്യൻ (26) എന്നിവരെയാണ് പോലീസ് പിടികൂടിയത്.
കളമശേരിയിലെ ഹോസ്റ്റലിനടുത്ത് വച്ചാണ് പെൺകുട്ടികളെ പ്രതികൾ തട്ടിക്കൊണ്ടുപോയത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് ഇരുവരും. എറണാകുളം സെൻട്രൽ ഇൻസ്‌പെക്ടർ വിജയ് ശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. പെൺകുട്ടികളിൽ ഒരാൾ പ്രായപൂർത്തി ആയിട്ടില്ല. ഇതിനാൽ പോക്സോ വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.